പ്രി-മെട്രിക്ക് സ്‌കോളര്‍ഷിപ്പ്
പ്രി-മെട്രിക്ക് സ്‌കോളര്‍ഷിപ്പിനായുള്ള ജില്ലയിലെ ഓണ്‍ ലൈന്‍ ഡാറ്റാ എന്‍ട്രി പരിശീലനം ജൂലൈ 10, 11, 12, 13 തീയതികളിലായി ക്രമപ്പെടുത്തിയിരിക്കുന്നു. അപേക്ഷകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. അപൂര്‍ണ്ണവും അവസാന തീയതിയ്ക്ക് ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ല. അപേക്ഷയുടെ ക്രോഡീകരിച്ച ലിസ്‌റ്റ് പ്രഥമാധ്യാപകര്‍ ആഗസ്‌റ്റ് 6 ന് അതത് ജില്ല/ഉപജില്ല ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും, അപേക്ഷ ഫോമും, പരിശീലന തീയതികളും ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment