പഠന സഹായി
ക്ലാസ്സ് മൂറികള്‍ക്കും പാഠപുസ്തകങ്ങള്‍ക്കും പുറമേ അറിവിന്റെ ലോകം നമുക്കു പരിചയപ്പെടുത്തുന്ന നിരവധി സംവിധാനങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട്. ഐ റ്റി സ്‌കൂളിന്റെ പാഠപുസ്‌തകങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപ്പെട്ട റിസോഴ്സ് പോര്‍ട്ടല്‍ ഒരു മികച്ച ഉദാഹരണമാണ്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി ചില ഇന്ററാക്‌ടീവ് പഠന സഹായികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണമായ അറിവിന്റെ നിര്‍മാണ പ്രക്രീയ ലളിതവും വ്യക്‌തവും രസകരവുമാക്കാന്‍ ഇത്തരം പഠന സഹായികള്‍ക്കാകും.എസ്സ് ഐ ഇ റ്റി യുടെ ഇന്ററാക്ടീവ് മോഡ്യൂള്‍സ് നമ്മുടെ ഉബണ്ടു വെര്‍ഷനില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ flash player update ചെയ്യേണ്ടതായുണ്ട്. നിലവിലുള്ള അഡോബ് ഫ്ലാഷ് 10 വെര്‍ഷന്‍ 11.2 ആയി അപ്‌ഡേറ്റ് ചെയ്യുന്നത് പ്രശ്ന പരിഹാരത്തിന് കാരണമാകും.
ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും പുതിയ വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.. deb ഫയല്‍ തുറന്ന് install package ക്ലിക്ക് ചെയ്താല്‍ മതിയാകും
No comments:
Post a Comment