സൗജന്യ മലയാളം കംപ്യൂട്ടിംഗ് പരിശീലനം
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതിനു ശേഷമുള്ള ആദ്യ മലയാളഭാഷ വാരാചരണമാണ് നവംബര്‍ 1 മുതല്‍ ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് ഐ റ്റി സ്കൂളിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള സൗജന്യ മലയാളം കംപ്യൂട്ടിംഗ് പരിശീലനം നവംബര്‍ 1 വെള്ളിയാഴ്ച ഐറ്റി @ സ്കൂള്‍ തിരുവനന്തപുരം ജില്ലാ റിസോഴ്സ് സെന്ററില്‍ (ജഗതി,ബധിര വിദ്യാലയത്തിനോട് ചേര്‍ന്ന്)സംഘടിപ്പിക്കപ്പെടുന്നു.പ്രസതുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇതോടോപ്പം ചേര്‍ത്തിട്ടുള്ള ഓണ്‍ ലൈന്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.രജിസ്റ്റ്രേഷന്‍ ഫോം (ക്ലിക്ക് ചെയ്യുക)
No comments:
Post a Comment