തിരുവനന്തപുരം ജില്ലയിലെ സ്കൂള്‍ ഐറ്റി കോഡിനേറ്റര്‍ സംഗമം(നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല) 17/8/2012 ന് തിരുവനന്തപുരം ജില്ലാ പ്രോജക്‌റ്റ് ഓഫീസില്‍ ബഹുമാന്യനായ ഐറ്റി @ സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്‌ടര്‍ ശ്രീ അബ്ദൂള്‍ നാസര്‍ കയ്പഞ്ചേരി ഉത്ഘാടനം ചെയ്തു. യോഗത്തെ ഐറ്റി @ സ്കൂള്‍ തിരുവന്തപുരം ജില്ലാ കോഡിനേറ്റര്‍ ശ്രീ കെ കെ സജീവ് , മാസ്റ്റര്‍ ട്രെയിനര്‍ കോഡിനേറ്റര്‍ ശ്രീ റോബര്‍ട്ട് ദാസ്, ശ്രീ ഷീലുകുമാര്‍, ശ്രീമതി ജലജകുമാരി, ശ്രീമതി സജി ജോണ്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. 22/8/2012 ന് നടക്കുന്ന സമ്മേളനത്തില്‍ ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലകളിലെ സ്കൂള്‍ ഐറ്റി കോഡിനേറ്റര്‍മാര്‍ പങ്കെടുക്കുന്നു.
No comments:
Post a Comment