യുപി എല്‍ പി ഐറ്റി കോഡിനേറ്റര്‍
പ്രൈമറി അപ്പര്‍ പ്രൈമറി തലത്തിലെ ഐറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്കൂള്‍ തല ഐറ്റി കോഡിനേറ്റര്‍മാരെ തിരഞ്ഞെടുത്ത് ശാക്തീകരിക്കുവാന്‍ ഐറ്റി @ സ്കൂള്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലേക്ക് സ്കൂള്‍ തല ഐറ്റി കോഡിനേറ്റര്‍ മാരുടെ ലിസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ശേഖരിക്കുന്നു. എല്‍ പി യുപി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഓരോ വിഭാഗത്തിനും പ്രത്യേകം ഐറ്റി കോഡിനേറ്റര്‍ ആവശ്യമാണ്. ഐറ്റി അധിഷ്ഠിത വിദ്യാഭ്യാസത്തോട് താത്പര്യമുള്ള ചുമതല നിര്‍വ്വഹിക്കാന്‍ അനുയോജ്യരായ അധ്യാപകരുടെ വിവരം ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ നല്‍കേണ്ടതാണ്
No comments:
Post a Comment