Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Tuesday, 7 August 2012

ജനനതീയതി തിരുത്തല്‍


              വിദ്യാര്‍ത്ഥികളുടെ എസ്സ് എസ്സ് എല്‍ സി പരീക്ഷ രജിസ്​ട്രേഷന്‍ നടപടികളോടോപ്പം എല്ലാ വര്‍ഷവും ഏറെ ബുദ്ധിമുട്ട് സൃഷ്​ടിക്കുന്ന പ്രക്രീയയാണ് ജനനതീയതി തിരുത്തല്‍. ജനനതീയതി തിരുത്തേണ്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടി ക്രമങ്ങള്‍ ഇപ്പോഴേ ആരംഭിച്ചാല്‍ തിരക്ക് ഒഴിവാക്കാവുന്നതാണ്.

                        ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന സ്​കൂള്‍ രജിസ്​റ്ററിലെ ജനനതീയതിയുള്‍പ്പെടെയുള്ള തിരുത്തലുകള്‍ നടത്തുവാനുള്ള ഡെലിഗേഷന്‍ അതാത് പ്രഥമാധ്യാപകര്‍ക്കാണ്  പുതുക്കിയ ഉത്തരവ് പ്രകാരം നല്‍കിയിട്ടുള്ളത്. പ്രഥമാധ്യാപകന് സമര്‍പ്പിക്കേണ്ട അപേക്ഷയുടെ മാതൃകയും നിര്‍ദ്ദേശങ്ങളും ഇതോടോപ്പം ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പമുള്ള വില്ലേജ് ഓഫിസറുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. ആവശ്യമെങ്കില്‍ മറ്റു രേഖകള്‍ പ്രഥമാധ്യാപകന് അപേക്ഷകരില്‍ നിന്നും ആവശ്യപ്പെടാവുന്നതാണ്.

                                  സ്​കൂളില്‍ നിന്നും പഠനം മതിയാക്കിയ വിദ്യാര്‍ത്ഥികളുടേയും മറ്റു സിലബസിലേക്ക് മാറിപ്പോയ വിദ്യാര്‍ത്ഥികളുടേയും സ്​കൂള്‍ രേഖയിലെ തിരുത്തലുകള്‍ക്കുള്ള അധികാരം വിദ്യാര്‍ത്ഥി അവസാനം പഠിച്ച വിദ്യാലയത്തിലെ പ്രഥമാധ്യാപകന് തന്നെയാണ്. സ്​കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരുത്തലുകള്‍ക്കായി വിദ്യാര്‍ത്ഥി അവസാനം പഠിച്ച വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ വഴി പരീക്ഷ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

No comments:

Post a Comment