ഐ റ്റി @ സ്കൂള്‍ പ്രോജക്റ്റ് മാസ്റ്റര്‍ ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 24 ന് മുന്‍പായി അപേക്ഷകള്‍ ഓണ്‍ ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ ലൈന്‍ അപേക്ഷയുടെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. പൊതു വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായ ഐ റ്റി @ സ്കൂള്‍ പ്രോജക്റ്റ് ഗുണപരമായ പ്രവര്‍ത്തനങ്ങളിലൂടെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രോജക്‌റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താത്പര്യമുള്ള അധ്യാപകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
No comments:
Post a Comment