ഇ - ഇലക്ഷനുമായി പേരൂര്‍ എം എം യു പി എസ്സ്
കിളിമാനൂര്‍ സബ്ജില്ലയിലെ പേരൂര്‍ എം എം യു പി എസ്സ് മികച്ച ഐറ്റി പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടും മാതൃകയാകുന്നു. ഈ വര്‍ഷത്തെ സ്കൂള്‍ ഇലക്ഷന്‍ വെര്‍ച്യുവെല്‍ വോട്ടിംങ് മിഷീന്‍(VVM, designed by Cherish Abraham St Augustine's H S Peringulam) സംവിധാനം ഉപയോഗിച്ച് പൂര്‍ണ്ണമായും പേപ്പര്‍ ഒഴിവാക്കി സംഘടിപ്പിക്കപ്പെട്ടു. ഇലക്ഷന്റെ എല്ലാ ചിട്ടവട്ടങ്ങളും വിദ്യാത്ഥികള്‍ക്ക് പകര്‍ന്നു നല്‍കത്തക്ക വിധത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഐ റ്റി @സ്കൂള്‍ ജില്ലാ കോഡിനേറ്റര്‍ കെ കെ സജീവ് , കിളിമാനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ മോഹനദാസ്, പി റ്റി എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. വീഡിയോ കോണ്‍ഫെറന്‍സിംങ്, വിക്കി ഗ്രന്ഥശാല തുടങ്ങി നിരവിധി വേറിട്ട ഐറ്റി പ്രവര്‍ത്തനങ്ങളിലൂടെ ഈ വിദ്യാലയം മാതൃകയാകുകയാണ്
No comments:
Post a Comment