Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Saturday, 29 September 2012


ലാബ് പരിപാലിക്കാന്‍  കുട്ടി കോ-ഓര്‍ഡിനേറ്റര്‍മാര്‍

       സ്ക്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ക്കും നെറ്റ് വര്‍ക്കിനും ഉണ്ടാകാനിടയുള്ള ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുട്ടികള്‍ തയ്യാറെടുക്കുന്നു. ഇതിനായി വിദ്യാഭ്യാസ വകുപ്പിനു കീഴിലെ .ടി@സ്ക്കൂള്‍ പ്രോജക്ട് ജില്ലയിലെ തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് നല്‍കുന്ന ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനം (29/09/2012) പൂര്‍ത്തിയായി.
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറിനെക്കുറിച്ചും നെറ്റ് വര്‍ക്കുകളെക്കുറിച്ചും ധാരണ കൈവരിക്കുക, നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിവ് നേടുക, കമ്പ്യൂട്ടറുകള്‍ക്കും നെറ്റ് വര്‍ക്കിനും ഉണ്ടാകാനിടയുള്ള ചെറിയ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി നേടുക, വിവിധ തരം .സി.ടി. ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാകുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ബൂട്ട് ഡിസ്ക്ക് നിര്‍മ്മാണ്ണം, ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യല്‍ ഫയല്‍ ഷെയറിംഗ്, ഒരു സിസ്റ്റത്തിലിരുന്നുകൊണ്ട് മറ്റൊരു സിസ്റ്റം നിയന്ത്രിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പഠിതാക്കള്‍ പരിചയപ്പെട്ടു.
     .ടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍മാരും പരിശീലനം സിദ്ധിച്ച സ്ക്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാരുമാണ് ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് നേതൃത്വം വഹിച്ചത്. ജില്ലയില്‍ 32 കേന്ദ്രങ്ങളിലായി 260 സ്ക്കൂളുകളില്‍ നിന്ന് 1100 വിദ്യാര്‍ത്ഥികള്‍ ഈ പരിശീലനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.  
   ജില്ലയിലെ ഹൈസ്ക്കൂളുകളിലെ ഓരോ പത്താം ക്ലാസ്സ് ഡിവിഷനുകളിലെയും ഓരോ കുട്ടിയെങ്കിലും ഈ പരിശീലനത്തിലൂടെ കടന്നുപോകുന്ന രീതിയിലാണ് പരിശീലനം ആസൂത്രണം ചെയ്​തത് ഈ വര്‍ഷം നിലവില്‍ വന്ന പത്താം ക്ളാസ്സിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തില്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിംഗ് എന്നിവ വ്യത്യസ്ത ചാപ്റ്ററുകളാണ്. മറ്റ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്റ്റുഡന്റ് RP എന്ന നിലയില്‍ കുട്ടി കോഡിനേറ്റര്‍മാരെ സജ്ജരാക്കാനാണ് .ടി@സ്ക്കൂള്‍ ഉദ്ദേശിക്കുന്നത്.

No comments:

Post a Comment