Free Software Day
ഈ വര്‍ഷത്തെ സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാചരണത്തോടനുബന്ധിച്ച് സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അറിവിന്റെ കൈമാറ്റവും അതുവഴി കൂട്ടായ ഉന്നമനവുമാണ് യുവതലമുറ ലക്ഷ്യമിടേണ്ടത്. സ്വായത്തമാക്കിയ അറിവിന്റെ വിലപേശലും വിപണനവും സാമൂഹിക പരോഗതിയെ പ്രതികൂലമായി ബാധിച്ചേക്കാം. അറിവിന്റെ പുതിയമാനങ്ങളിലേക്ക് കുതിക്കുന്നവര്‍ അതിന് തങ്ങളെ പ്രാപ്തമാക്കിയ ശേഷികള്‍ സുമനസ്സുകളുകളുടെ ദാനമാണെന്നു ബോധപൂര്‍വ്വം മറന്നുകളയുന്നു. അറിവുകള്‍ ഒളിപ്പിച്ച് വയ്ക്കുന്നതിലൂടെയല്ല അവ പകര്‍ന്ന നല്‍കുന്നതിലൂടെയാണ് വ്യക്തിയും സമൂഹവും ഉയര്‍ച്ച കൈവരിക്കുന്നത്. പരസ്പര ബഹുമാനവും സങ്കുചിത താത്പര്യങ്ങള്‍ക്കുപരിയായ അറിവിന്റെ ഫലപ്രദമായ കൈമാറ്റവുമാണ് കൂട്ടായമുന്നേറ്റേത്തിന്റെ ഇന്ധനമെന്ന് പുതിയതലമുറയ്ക്ക വ്യക്തമായ സന്ദേശം നല്‍കുവാന്‍ ദിനാചരണത്തിനാകണം. മികച്ച പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതുണ്ട്. പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സ്കൂള്‍ ബ്ലോഗ് വഴിയോ മെയില്‍ സംവിധാനം വഴിയോ പങ്കുവയ്കേണ്ടതാണ്.
No comments:
Post a Comment