Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Tuesday, 9 October 2012

ഐറ്റി തിയറി പ്രാക്​ടിക്കല്‍ പരീക്ഷ ട്രെയിനിംഗ് 

2012-13 അധ്യായന വര്‍ഷത്തെ 8,9,10 ക്ലാസ്സുകളിലെ ഒന്നാം പാദ ഐറ്റി തിയറി പ്രാക്​ടിക്കല്‍ സോഫ്​റ്റ്​വെയര്‍ അധിഷ്ഠിത പരീക്ഷ ജില്ലയില്‍ ഒക്ടോബര്‍ 11 തീയതി മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷ സംബന്ധിച്ച നടപടിക്രമങ്ങള്‍ നവംബര്‍ 9 ന് മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ്. സോഫ്ട്​വെയര്‍ സ്​കൂളിന് പുറത്ത് പരസ്യപ്പെടുത്തുവാന്‍ പാടുള്ളതല്ല.
പരീക്ഷ സോഫ്​ട്​വെയര്‍ പരിചയപ്പടുത്തുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്​കൂള്‍ ഐറ്റി കോഡിനേറ്റര്‍മാര്‍ക്കായുള്ള പരിശീലനം ഒക്ടോബര്‍ 10 ന് ഉച്ചയ്​ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്നു. പരീക്ഷ സോഫ്ട് വെയര്‍ സി ഡി പരിശീലന കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നതാണ്. പരീക്ഷ സര്‍ക്കുലര്‍ ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ജില്ലയിലെ പരീശീലന കേന്ദ്രങ്ങള്‍

ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല
  1. GBHSS Attingal : Attingal,Varkala,Kilimanoor
  2. GGHSS Nedumangadu : Nedumangadu, Palode  
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല
  1. ഡി ആര്‍ സി തിരുവനന്തപുരം
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ല
  1. നെയ്യാറ്റിന്‍കര DEO ഓഫീസിനു സമീപമുള്ള കോണ്‍ഫറന്‍സ് ഹാള്‍

No comments:

Post a Comment